കൊച്ചി: കൊച്ചിയിൽ ഗതാഗതം സ്തംഭിപ്പിച്ച് യൂത്ത് ലീഗ് നടത്തിയ റാലിയെ ന്യായീകരിച്ച് ആഭ്യന്തര, വ്യവസായ മന്ത്രിമാർ. റൂട്ട് മാറ്റി ഗതാഗത കുരുക്കിന്റെ വ്യാപ്തി കുറച്ചത് അഭിനന്ദനാർഹമെന്ന് ചെന്നിത്തല. പിന്നാലെ തന്നെ സംഭവത്തെ ന്യായീകരിച്ച് കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. റാലി മാറ്റാൻ തയ്യാറായ യൂത്ത് ലീഗ് നടപടി മാതൃകാപരമെന്ന് ആഭ്യന്തര മന്ത്രി ചെന്നിത്തല പ്രതികരിച്ചത്. കുറച്ച് സമയത്തേക്കല്ലേ ഗതാഗത തടസ്സം ഉണ്ടായുള്ളു എന്നും കലൂരിലായിരുന്നേൽ എന്താകും അവസ്ഥയെന്നുമായിരുന്നു ചെന്നിത്തലയുടെ ചോദ്യം. വലിയ തടസമാകില്ലായിരുന്നോ കേസെടുത്തത് കാര്യമാക്കേണ്ടതില്ലെന്ന് കുഞ്ഞാലിക്കുട്ടി റാലിയുടെ ഉദ്ദേശ ശുദ്ധിയാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

എറണാകുളം മറൈൻഡ്രൈവിൽ യൂത്ത് ലീഗ് സംസ്ഥാന സമ്മേളന ജാഥയ്ക്കിടെ അതിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായാണ് എറണാകുളം മറൈൻഡ്രൈവിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നടന്നത്. സമാപന ദിനമായ ഇന്നലെയാണ് റോഡിലൂടെ വൻ ജാഥ നടത്തിയത്. ബോൾഗാട്ടി ജംഗ്ഷൻ മുതൽ മറൈൻഡ്രൈവ് വരെയായിരുന്നു ജാഥ. റോഡ് പൂർണ്ണമായും തടസ്സപ്പെടുത്തിയായിരുന്നു യാത്ര. ചോദ്യം ചെയ്തവർക്ക് നേരെ ആക്രമണം ഉണ്ടായി. ഗതാഗത കുരുക്കിൽ കിടന്നപ്പോൾ ഹോൺ മുഴക്കിയവർക്ക് നേരെ അസഭ്യവർഷവും നടന്നു. പിന്നാലെയാണ് പോലീസ് ഗതാഗതം തടസ്സപ്പെടുത്തിയതിന് കേസെടുക്കുന്നത്.

യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനമറലി തങ്ങൾ, സെക്രട്ടറി പികെ ഫിറോസ് ഉൾപ്പെടെ 12 നേതാക്കൾക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയുമാണ് കേസ്. എന്നാൽ കേസ് പുത്തരിയല്ലെന്നും, മുൻകൂട്ടി അറിയിച്ചിട്ടും ഗതാഗത നിയന്ത്രണം നടപ്പാക്കാൻ ആകാത്ത പോലീസാണ് കുറ്റക്കാരെന്നുമാണ് കേസിൽ പ്രതിയായ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ജിഷാൻ പ്രതികരിക്കുന്നത്. ഭാഗികമായി ഗതാഗതം അനുവദിച്ചുകൊണ്ട് ജാഥ നടത്താൻ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ നിർദ്ദേശങ്ങൾ പാലിക്കാതെ റോഡ് പ്രവർത്തകർ പൂർണമായും സ്തംഭിപ്പിച്ചതോടെ കേസെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. അക്രമ സംഭവങ്ങളിൽ കൂടുതൽ പരിശോധനയ്ക്ക് ശേഷമാകും നടപടിയിലേക്ക് കടക്കുക

Leave a Reply

Your email address will not be published. Required fields are marked *