യുവാവിന്റെ ആത്മഹത്യാശ്രമത്തിനിടെ കാർ ഏഴ് വാഹനങ്ങളിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. പനക്കച്ചിറ ഇല്ലിക്കളത്ത് രാജൻ (63) ആണ് മരിച്ചത്.
കഴിഞ്ഞ ഒന്നാം തീയതി ചോറ്റി കവലയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. കൂട്ടിക്കൽ സ്വദേശിയായ ഷാരോൺ ഓടിച്ചിരുന്ന കാർ അമിതവേഗതയിലെത്തി റോഡിലുണ്ടായിരുന്ന ഏഴ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രാജൻ ഉൾപ്പെടെ 14 പേർക്ക് പരിക്കേറ്റിരുന്നു.
ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അമിതവേഗത്തിൽ വാഹനമോടിച്ചതെന്ന് ഷാരോൺ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.


