കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ബഹ്റൈനിൽ നിന്നു നെടുമ്പാശ്ശേരിയിൽ എത്തിയ യുവതിയിൽ നിന്നു 25 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത് .
അമ്മ മരിച്ചെന്നും അവരെ സന്ദർശിക്കാനാണ് എത്തിയതെന്നും പറഞ്ഞു യുവതി പരിശോധനയിൽ നിന്നു ഒഴിവായിരുന്നു.
518 ഗ്രാം സ്വർണമാണ് ഇവർ കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവർ കടക്കുന്നതിനിടെ നടത്തത്തിൽ സംശയം തോന്നി ഷൂ അഴിപ്പിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്.
ഷൂസിൽ പേസ്റ്റ് രൂപത്തിലാക്കി 275 ഗ്രാം ഒളിപ്പിച്ചതായി കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോൾ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം കൂടി കണ്ടെത്തുകയായിരുന്നു.

