തിരുവനന്തപുരം: നിലവിലെ ശമ്പളവും ആനുകൂല്യവും മണ്ഡലത്തിലെ ചെലവുകള്‍ക്ക് തികയുന്നില്ലെന്ന എംഎല്‍എമാരുടെ പരിഭവത്തിന് പരിഹാരമാകുന്നു. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എമാരുടെ ചെവവ് കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2018ലാണ് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റാനുകൂല്യങ്ങളും പുതുക്കിയത്. ശമ്പളപരിഷ്‌കരണം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍നായര്‍ കമ്മിഷന്‍ 30-35 ശതമാനംവരെ വര്‍ധനയാണ് ശുപാര്‍ശചെയ്തിരുന്നു.

നിലവില്‍ 70,000 രൂപഎംഎല്‍എമാരുടെ ശമ്പളവും മണ്ഡലം അലവന്‍സ്, ടെലിഫോണ്‍ അലവന്‍സ്, യാത്രാബത്ത തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളും 39,500 രൂപയില്‍നിന്ന് 70,000 രൂപയാക്കിയാണ് 2018-ല്‍ ഉയര്‍ത്തിയത്. മന്ത്രിമാരുടെ ശമ്പളം 55,012-ല്‍നിന്ന് 97,429 രൂപയായും ഉയര്‍ത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *