കൊച്ചി: തുടർച്ചയായി ഇടിവിന് ശേഷം സ്വർണവില ഇന്നും കൂടി. ശനിയാഴ്ച നേരിയ വർധന രേഖപ്പെടുത്തിയ വില അവധിദിനമായ ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു. തുടർന്ന് ഇന്ന് വീണ്ടും നേരിയ തോതിൽ വില കൂടി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 13,085 രൂപയും പവന് 1,04,680 രൂപയുമായി.
ശനിയാഴ്ച ഗ്രാമിന് 10 രൂപ വർധിച്ച് 13,070 രൂപയും പവന് 80 രൂപ കൂടി 1,04,560 രൂപയുമായിരുന്നു വില. ഇന്നലെ ഇതേ വില തുടർന്നു. വെള്ളിയാഴ്ച ഒറ്റയടിക്ക് 1400 രൂപയാണ് പവന് കുറഞ്ഞത്. 113 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്. ഒക്ടോബർ 11ലെ 1,11,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.


