കൊച്ചി: അച്ഛന് നീതി കിട്ടാന്‍ ഏതറ്റംവരെയും പോകുമെന്ന് ചേരാനല്ലൂരില്‍ ജഡ്ജിയുടെ മകന്‍ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി. വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും മകള്‍ ആവശ്യപ്പെട്ടു. തട്ടുകടക്കാരനായതുകൊണ്ടാണോ പൊലീസുകാര്‍ ഇത്തരത്തില്‍ നീങ്ങിയത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും. നീതി കിട്ടും വരെ നിരാഹാര സമരം നടത്തുമെന്നും മകള്‍ ഭദ്രകീര്‍ത്തി പറഞ്ഞു.

ജഡ്ജിയല്ലേ, അതാണ് പ്രശ്‌നം. അയാള് ജഡ്ജിയായതുകൊണ്ടാണ് നടപടിയെടുക്കാന്‍ വൈകുന്നത്. സാധാരണക്കാരന്‍ ആയിരുന്നെങ്കില്‍ ഇതിനുള്ളില്‍ അകത്തായേനെ. ഇങ്ങനത്തെ ടാഗ് ലൈന്‍ ഉള്ളതുകൊണ്ട് അവര്‍ക്ക് റേപ്പ് ചെയ്യാം, കൊലപാതകം ചെയ്യാം, എന്തു വേണമെങ്കിലും ചെയ്യാം. സാധാ തട്ടുകടക്കാരന് എന്തു ചെയ്യാന്‍ പറ്റും എന്നു കരുതി കേസ് തള്ളി ഒതുക്കാനാണ് അവര് നോട്ടിയത്. അച്ഛന് നീതി കിട്ടുന്നതു വരെ പോരാടുമെന്നും ജയബാലകൃഷ്ണന്റെ മകള്‍ പറഞ്ഞു.

ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത ആളാണ് അച്ഛന്‍. നൂറ് അസുഖം ഉണ്ടായിട്ട് പോലും പിടിച്ച് നിന്ന ആളാണ്. ഇങ്ങനെ ഒരു മരണം അച്ഛന്‍ അര്‍ഹിക്കുന്നതല്ല. ഇത്രയും നാള്‍ ഞങ്ങള്‍ക്ക് വേണ്ടിയാണ് അച്ഛന്‍ ജീവിച്ചത്. 17 വയസുകാരനായ അയാള്‍ ജഡ്ജിയുടെ മകനായതാണ് പ്രശ്നം. അതുകൊണ്ടാണ് നടപടി എടുക്കാന്‍ മടിക്കുന്നത്. ജഡ്ജിയാണ്, ജഡ്ജിയുടെ മകനാണ്, 17 വയസേ ഉളളൂ ഇതാണ് പൊലീസുകാര്‍ പറയുന്ന ന്യായം. കാക്കിയോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെട്ടു. അച്ഛന്റെ ബോഡി കിട്ടുന്നതിന് മുന്‍പ് ഈ പ്രതിയെ കിട്ടിയിട്ട് പോലും അവര്‍ പറഞ്ഞുവിട്ടു. അങ്ങനത്തെ ഒരു നിയമം ഉണ്ടോ?. ജയബാലകൃഷ്ണന്റെ മകള്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *