കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിലുണ്ടായ വാഹനാപകടത്തിൽ ചിറ്റടി സ്വദേശി മരിച്ചു. ചോറ്റി വടക്കേമുറിയിൽ ജോസ് മാത്യു (56) ആണ് മരിച്ചത്. നിയന്ത്രണം വിട്ട മിനിലോറി മരത്തിലിടിച്ചാണ് അപകടം.

ഞായറാഴ്ച പുലർച്ചെ രണ്ടോടെ കാഞ്ഞിരപ്പള്ളി പഴയ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് പാറത്തോട്ടിലേക്ക് മടങ്ങുകയായിരുന്ന മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

അപകടത്തിൽ ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ജോസിനെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയർഫോഴ്‌സും പൊലീസും ചേർന്ന് ഇരുവരെയും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോസ് മാത്യുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ലോറി ഓടിച്ചിരുന്നയാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *