കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ സഹോദരനൊപ്പം റോഡരികിലൂടെ നടന്നുപോയ വിദ്യാര്‍ഥിനി വാഹനാപകടത്തില്‍ മരിച്ചു. തെറ്റായ ദിശയില്‍ വന്ന വാഹനം കുട്ടികള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നു. മാനന്തവാടി – കല്ലോടി റോഡില്‍ രണ്ടേനാലില്‍ പന്നിച്ചാല്‍ പടിഞ്ഞാറെപ്പുത്തന്പ്പുരയില് രാജേഷിന്റെയും സ്വപ്നയുടെയും മകള്‍ ദിവ രാജേഷ് (11) ആണ് മരിച്ചത്. മാനന്തവാടി സെന്റ് പാട്രിക്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ഏഴു വയസ്സുകാരനായ അനിയന് ഡെറിക്കിനൊപ്പം ദിവ ട്യൂഷനു പോകുന്നതിനിടെയാണ് അപകടം. മാനന്തവാടി രണ്ടേനാലില്‍ ട്യൂഷന് പോകുകയായിരുന്ന കുട്ടികള്‍ക്ക് നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ചു തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടിയിലേക്ക് റോഡിന്റെ ഇടതുവശത്തു കൂടി പോകേണ്ട വാഹനം നിയന്ത്രണം തെറ്റി റോഡിന്റെ വലതുവശത്തു കൂടി പോയി കുട്ടികളെ പിന്നില്‍ നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എതിരെ വന്ന ഇരുചക്രവാഹനത്തിലും ഇടിച്ച ശേഷമാണ് വാഹനം നിന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ദിവയെ ഉടന്‍ തന്നെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നാലെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദിവയുടെ ഒപ്പം നടന്നുപോയ സഹോദരനെ വാഹനം തട്ടിയെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ എതിരെ വന്ന സ്കൂട്ടര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു.

അപകടത്തിന് ഇടയാക്കിയ കാര്‍ ഓടിച്ച അയിലമൂല സ്വദേശി സജി എബ്രഹാം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. ദിവയുടെ പിതാവ് രാജേഷ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ഐടി കോ-ഓര്‍ഡിനേറ്ററായിരുന്നു. നിലവില്‍ അദ്ദേഹം ഓസ്ട്രിയയിലാണ്. മാതാവ് സ്വപ്ന മാനന്തവാടിയില്‍ ദിഗ്സ് സ്പാ ബ്യൂട്ടി പാര്‍ലര്‍ നടത്തിവരികയാണ്.


