കോട്ടയം: ജില്ലയിലുടനീളം സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കോട്ടയം ജില്ലാ പോലീസ് വ്യാപക പരിശോധന നടത്തി. പരിശോധനയ്ക്കിടെ ചങ്ങനാശ്ശേരി പെരുന്നയിൽ പ്രവർത്തിച്ചിരുന്ന നമസ്തേ വെൽനസ് സ്പായിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു.

സ്ഥാപനത്തിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടന്നുവരുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ നടത്തിപ്പുകാരെയും ജീവനക്കാരെയും അറസ്റ്റ് ചെയ്തു. കേസിൽ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.


