കടന്നുവന്ന രാഷ്ട്രീയ വഴികള് മറക്കരുതെന്ന് മാത്യു കുഴല്നാടന് എംഎല്എ. സിഎംആര്എല്- എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് പൊതുപരിപാടിയിലെ പ്രസംഗത്തില് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ രാഷ്ട്രീയമായ കാര്യങ്ങളാണ് പൊതുവേദിയില് പറഞ്ഞത്. സര്ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. പറയേണ്ട കാര്യങ്ങളൊക്കെ പാര്ട്ടിയില് പറഞ്ഞിട്ടുണ്ട്. മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ പിണറായി വിജയന് സര്ക്കാര് വേട്ടയാടിയത് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് മറക്കാന് കഴിയില്ലെന്നും മാത്യു കുഴല്നാടന് പറഞ്ഞു.

മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ പിണറായി വിജയന് സര്ക്കാര് വേട്ടയാടിയത് കോണ്ഗ്രസ് പ്രവര്ത്തകര്ക്ക് മറക്കാന് കഴിയില്ല. അധികാരം ഉള്ളതുകൊണ്ടാണ് പിണറായി വിജയന് അതു സാധിച്ചത്. അധികാരം ദുരുപയോഗപ്പെടുത്തി ഉമ്മന്ചാണ്ടിയെപ്പോലൊരു നേതാവിനെ വിചാരണ നടത്തുകയായിരുന്നു. ജസ്റ്റിസ് ശിവരാജന് കമ്മീഷന് മുന്നില് ഉമ്മന്ചാണ്ടി ഇരിക്കുന്ന ചിത്രം ഇന്നും കാണുമ്പോഴും ഒരു വൈകാരികമായ ബുദ്ധിമുട്ട് ഉണ്ടാക്കും. ഒരു തെറ്റും ചെയ്യാത്ത ഒരു മനുഷ്യനെ ലോകത്തിന് മുന്നില് വിചാരണ ചെയ്ത കാഴ്ച മറക്കാന് പറ്റില്ല.

ലീഗല് പ്രോസസിലൂടെ ഉമ്മന്ചാണ്ടിയെ കുറ്റവാളിയെപ്പോലെ ഇരുത്തി വിചാരണ ചെയ്തില്ലേ?. അതിനെ അങ്ങനെ എളുപ്പം മറന്നുപോകാന് പ്രയാസമാണ്. ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നു. ആ വേദന മറക്കാന് എളുപ്പമല്ല. ഒരു തെറ്റും ചെയ്യാത്ത ഒരാളെ വിചാരണ ചെയ്യാന് മടിയില്ലാതിരുന്നത് അന്നത്തെ അധികാരിയും അധികാരത്തില് ഇരുന്നവരും അധികാരം ദുരുപയോഗപ്പെടുത്തിയാണ്. മാത്യു കുഴല്നാടന് പറഞ്ഞു.


