തിരുവനന്തപുരം: ഒന്നാം സമ്മാനമായി 30 കോടി രൂപ നല്‍കുന്ന തിരുവോണം ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. TL 360615 എന്ന നമ്പറിലുള്ള ടിക്കറ്റിന്റെ ഉടമയാണ് 30 കോടിയുടെ ഭാഗ്യശാലി. കണ്ണൂരിലെ ചക്കരക്കല്ലിലെ മുത്തു ലോട്ടറി ഏജന്‍സിയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. സമ്മാനം ലഭിച്ചത് ആര്‍ക്കാണെന്ന് പരിശോധിക്കുകയാണെന്ന് ഹോള്‍ സെയില്‍ ഏജന്റ് ആയ മുത്തു ഏജന്‍സി പറഞ്ഞു. മുന്‍പും ഈ ഏജന്‍സി വിറ്റ ടിക്കറ്റിന് നിരവധി സമ്മാനങ്ങള്‍ അടിച്ചിട്ടുണ്ട്. മുന്‍പ് ക്രിസ്മസ് ബംപറടിച്ചതും മുത്തു ഏജന്‍സിയിലാണ്.
മുത്തു ഏജന്‍സിയില്‍ നിന്ന് തമ്പുരാന്‍ ലോട്ടറി ഏജന്‍സിയിലെ വത്സരാജ് വാങ്ങി തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഇന്ന് ഉച്ചക്കഴിഞ്ഞ് രണ്ടുമണിക്കായിരുന്നു നറുക്കെടുപ്പ്. ആരോഗ്യമന്ത്രി കെ മുരളീധരനാണ് നറുക്കെടുപ്പ് നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചത്

