കേരളത്തില്‍ സ്വര്‍ണ വിപണിയില്‍ ട്വിസ്റ്റ്. രാവിലെ വില കൂടിയ പിന്നാലെ ഉച്ചയ്ക്ക് ശേഷം വില കുറഞ്ഞു. രാവിലെ നേരിയ തോതിലാണ് വില വര്‍ധിച്ചത് എങ്കില്‍ ഉച്ചയ്ക്ക് വലിയ തോതില്‍ വില കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ബുക്ക് ചെയ്യാന്‍ യോജിച്ച സമയമാണിത്. ഒരു പക്ഷേ, ഇനിയും സ്വര്‍ണവില കുറഞ്ഞേക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള വിവരം.
കേരളത്തില്‍ ഇന്ന് രാവിലെ ഒരു ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞു. അതായത്, ഒരു പവന് സ്വര്‍ണത്തിന് 113720 രൂപയാണ് പുതിയ വില. ഒരു ഗ്രാമിന് 14215 രൂപയും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണിത്. 18 കാരറ്റ് പവന് 93440 രൂപ, 14 കാരറ്റിന് 72760 രൂപ, 9 കാരറ്റിന് 46920 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്.


