കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കെ.കെ. റോഡിൽ ടൗണിലെ വലിയ കുഴിക്ക് ഒടുവിൽ പരിഹാരം. കുഴി അടച്ച് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രിട്ടിക്കൽ ടൈംസ് ന്യൂസ് ചീഫ് എഡിറ്റർ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയിലാണ് നടപടി.

നാളുകളായി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടും അപകടഭീഷണിയും സൃഷ്ടിച്ചിരുന്ന കുഴി പൂർണ്ണമായി അടച്ച് ഗതാഗതയോഗ്യമാക്കുന്നതിനുള്ള പ്രവൃത്തി ഇന്ന് അർദ്ധരാത്രിയിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് വിഷയത്തിൽ അധികൃതർ ഇടപെടുകയായിരുന്നു. രാത്രികാലത്ത് ഗതാഗത തടസ്സം കുറയ്ക്കുന്നതിനായാണ് പ്രവൃത്തി അർദ്ധരാത്രിയിൽ നടത്തുന്നത്. കുഴി പൂർണ്ണമായി അടച്ച് റോഡ് ഗതാഗതയോഗ്യമാക്കുന്നതോടെ ഏറെ നാളായി തുടരുന്ന യാത്രാദുരിതത്തിനാണ് പരിഹാരമാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *