കറുകച്ചാൽ: കറുകച്ചാൽ ബസ് സ്റ്റാൻഡിന് സമീപമുള്ള കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ആനിക്കാട് സ്വദേശി മാടപ്പാട്ട് വീട്ടിൽ ജ്യോതിഷ് (28) എന്നയാളാണ് മരിച്ചത്.
ആത്മഹത്യാ ആകാമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.ഇന്നു രാവിലെ പത്തരയോടെ ജ്യോതിഷ് കിണറിന് സമീപം നിൽക്കുന്നത് കണ്ടവരുണ്ട്. പിന്നീട് ഇയാളെ കണ്ടില്ല സംശയം തോന്നി സമീപത്തെ കടക്കാർ സ്ഥലത്തെത്തിയപ്പോൾ കിണറിന്റെ ഗ്രില്ല് മാറ്റിയ നിലയിൽ കണ്ടെത്തി രണ്ട് ചെരുപ്പും സ്ഥലത്തുണ്ടായിരുന്നു. ഉടനെ വിവരം കറുകച്ചാൽ സ്റ്റേഷനിൽ അറിയിച്ചു. പോലീസ് അറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് എത്തി കിണറ്റിൽ തെരച്ചിൽ നടത്തിയപ്പോൾ മൃതദ്ദേഹം ലഭിച്ചു. മുൻപും ഇയാൾ ഇവിടെ എത്തി ആത്മഹത്യാ ശ്രമം നടത്തിയതായി നാട്ടുകാർ പറയുന്നു.


