അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി. തിരുവനന്തപുരം വെള്ളനാട് ചാങ്ങയിലാണ് സംഭവം. ചാങ്ങ പണ്ടാര വീട്ടില്‍ വൈഷ്ണവിയാണ് പരാതിക്കാരി. ഒരു വയസുള്ള കുഞ്ഞിന് നല്‍കാനായി വാങ്ങിയ പാക്കറ്റിലാണ് പല്ലിയെ കണ്ടത്. വിഷയത്തില്‍ ആരോഗ്യമന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

ഓഗസ്റ്റ് 19-ന് ചാങ്ങ ഏഴാം നമ്പര്‍ അങ്കണവാടിയില്‍ നിന്നാണ് അമൃതം പൊടി വാങ്ങിയതെന്ന് വൈഷ്ണവിയുടെ പരാതിയില്‍ പറയുന്നു. വാങ്ങിയ പൊടി പാത്രത്തിലേക്ക് മാറ്റുന്നതിനിടെയാണ് പല്ലിയെ കണ്ടത്. ആരോഗ്യ മന്ത്രിക്കും വകുപ്പ് അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. കാട്ടാക്കട ആമച്ചലിലെ പ്രകൃതി ന്യൂട്രിമിക് നിര്‍മ്മിച്ച പൊടിയാണിത്.

മന്ത്രിയുടെ ഓഫീസില്‍ നല്കിയ പരാതിയില്‍ അടിയന്തരമായി നടപടി സ്വീകരിക്കുമെന്ന് മറുപടി ലഭിച്ചതായി വൈഷ്ണവി പ്രതികരിച്ചു. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കരുത്. മറ്റൊരു കുഞ്ഞിനും ഇതുപോലൊരു അനുഭവമുണ്ടാകരുത്. അതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധനയും തുടര്‍നടപടികളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


