സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍. പവന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍ എത്തിയത്. ഇന്ന് 1,20,240 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 80 രൂപയാണ് വര്‍ധിച്ചത്. 15,030 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 20 ദിവസത്തിനിടെ പവന് വിലയില്‍ 15,000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.


