കാഞ്ഞിരപ്പള്ളി: പൂതക്കുഴി മുഹിയദ്ധീൻ ജുമാ മസ്ജിദിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ജമാഅത്ത് സെക്രട്ടറി എം. ഐ. നൗഷാദ് ദേശീയപതാക ഉയർത്തി.
ജമാഅത്ത് പ്രസിഡന്റ് റഫീക്ക് ലത്തീഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജമാഅത്ത് അസിസ്റ്റന്റ് ഇമാം കബീർ ബാഖവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സാലിഹ് മൗലവി, അജ്മൽ കരീം, കെ. ഐ. സിയാദ്, ഇ. എസ്. ഫാസിൽ, അബ്ദുൽ ലത്തീഫ്, സനൂപ്, സക്കീർ എന്നിവർ സംസാരിച്ചു.

