കണ്ണൂർ :വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരെ മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ കെ രാഗേഷിന്റെ നിലപാടിനെ തള്ളി സിപിഎം നേതാവ് പി കെ ശ്രീമതി. ഒരു സർക്കാർ മാറി മറ്റൊരു സർക്കാർ വരുമ്പോൾ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റാൻ അധികാരമുണ്ടെന്നും, ചിലപ്പോൾ മാറ്റാതിരിക്കാനും സാധ്യതയുണ്ടെന്നും പി കെ ശ്രീമതി പറഞ്ഞു.

ഉദ്യോഗസ്ഥയെ മാറ്റിയതിൽ അസ്വാഭാവികതയില്ലെന്നും കെ കെ രാഗേഷ് വിഷയത്തിൽ വ്യക്തമായ കാരണം പറയണമെന്നും പി കെ ശ്രീമതി ആവശ്യപ്പെട്ടു. “ആവിലും ഇല്ല ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത്. ഇന്നിന്ന കാരണങ്ങളാലാണ് എന്ന് വ്യക്തമായി പറയണം” എന്നും പി കെ ശ്രീമതി

വിഴിഞ്ഞം വിഷയത്തിൽ ഇ പി ജയരാജന്റെ നിലപാട് തന്നെയാണ് തന്റേതെന്നും പി കെ ശ്രീമതി വ്യക്തമാക്കി.

അതേസമയം ആറന്മുള വിമാനത്താവള പദ്ധതിയേയും പി കെ ശ്രീമതി പിന്തുണച്ചു. കേരളത്തിലെ ജനങ്ങൾക്ക് പ്രയോജനകരമാണെങ്കിൽ ഇത്തരം പദ്ധതികൾ നടപ്പാക്കണമെന്നാണ് തന്റെ നിലപാടെന്ന് അവർ പറഞ്ഞു. ശബരിമലയിലേക്ക് എത്തുന്ന തീർഥാടകർക്ക് ഉൾപ്പെടെ വിമാനത്താവളം സൗകര്യപ്രദമാകുമെന്നും കേരളത്തിന്റെ വികസനത്തിന് സഹായിക്കുന്ന തുറമുഖം, വിമാനത്താവളം തുടങ്ങിയ പദ്ധതികൾ ആവശ്യമാണെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *