കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ പാലിയേറ്റിവ് കെയർ ആംബുലൻസിലേക്ക് താത്കാലിക ഡ്രൈവറെ നിയമിക്കുന്നു. 18-നും 41-നും മധ്യേ പ്രായമുള്ള (നിയമാനുസൃത ഇളവുകൾ ബാധകം) യോഗ്യതയും പ്രാപ്തിയുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 30/03/2023-ലെ സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും നിയമനം.

താത്പര്യമുള്ളവർ ഡ്രൈവിംഗ് ലൈസൻസ്, എസ്.എസ്.എൽ.സി. ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ജൂൺ 19 വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ പഞ്ചായത്ത് ഓഫീസിൽ നിന്ന് നേരിട്ട് അറിയാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *