സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ ഇടിവ്. പവന് 1560 രൂപ കുറഞ്ഞ് 1,06,800 രൂപയിലെത്തി. ഗ്രാമിന് 195 രൂപ കുറഞ്ഞ് 13,350 രൂപയിലെത്തി.

രാജ്യാന്തര സ്വർണവില ഔൺസിന് 4080 ഡോളർ നിലവാരത്തിൽ തുടരുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് സ്വർണവില ഇടിയാൻ കാരണം. നിലവിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.


