രണ്ടുദിവസം മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,310 രൂപയും പവന് 1,14,480 രൂപയുമായി. തിങ്കളാഴ്ച ഗ്രാമിന് 75 രൂപയും പവന് 600 രൂപയും കുറഞ്ഞിരുന്നു.

ഗ്രാമിന് 14320 രൂപയും പവന് 1,14,560 രൂപയുമായിരുന്നു അനത്തെ വില. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇതേ വില മാറ്റമില്ലാതെ തുടർന്നു. ശനിയാഴ്ച ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,395 രൂപയും പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയുമായിരുന്നു വില.

Leave a Reply

Your email address will not be published. Required fields are marked *