കോട്ടയം: പാലാ രാമപുരത്ത് ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപേർക്ക് പരിക്ക്. ഇതിൽ ആരുടെയും നില ഗുരുതരം അല്ല. കെഎസ്ആര്‍ടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ഉച്ചയ്ക്ക് ശേഷം രാമപുരം പാലാ റോഡില്‍ ബോയ്‌സ് സ്‌കൂളിന് സമീപമാണ് സംഭവം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇതിൽ ലോറി ഡ്രൈവർ ഉൾപ്പെടെയുള്ളവർ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *