കുട്ടിക്കാനം: കൊല്ലം തേനി ദേശീയപാതയിൽ കുട്ടിക്കാനം മുറിഞ്ഞപുഴ കടുവാപാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ലോറി ഡ്രൈവറായ കോട്ടയം പള്ളം സ്വദേശി ജോമോൻ ജോസഫ് മരിച്ചു.

വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് നാലുമണിയോടെയായിരുന്നു സംഭവം. ടയർ കയറ്റി വന്ന ലോറി നിയന്ത്രണം നഷ്ടമായി ആയിരം അടി താഴ്ചയുള്ള കൊക്കയിലേക്ക് പതിക്കുകയായിരുന്നു.
updating…