രാജ്യത്ത് പാൽ വില വർധിപ്പിച്ച് അമുൽ. ലിറ്ററിന് 2 രൂപയുടെ വർധനവാണ് വരുത്തിയിരിക്കുന്നത്. പ്രവർത്തനച്ചെലവ് ഉയരുന്ന സാഹചര്യത്തിലാണ് വില വർധന അനിവാര്യമായതെന്ന് അമുലിൻ്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ അറിയിച്ചു. രാജ്യവ്യാപകമായി മെയ് 14 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും. കഴിഞ്ഞ വർഷം മെയ് മാസത്തിലും അമുൽ പാൽ വില വർധിപ്പിച്ചിരുന്നു.

അമുലിൻ്റെ അമുൽ ടാസ, അമുൽ ഗോൾഡ്, അമുൽ ശക്തി, അമുൽ ടീ സ്പെഷ്യൽ തുടങ്ങിയ പാൽ ബ്രാൻഡുകളുടെ വിലയിൽ മാറ്റം വരും. അമുൽ ടാസയുടെ അര ലിറ്ററിന് 29 രൂപയായും ഒരു ലിറ്ററിന് 57 രൂപയായും വില ഉയരും. അമുൽ ഗോൾഡ് അര ലിറ്ററിന് 35 രൂപയാകും. അമുൽ ശക്തി അര ലിറ്ററിന് 32 രൂപയുമാകും. അമുൽ ടീ സ്പെഷ്യലിൻ്റെ ഒരു ലിറ്റർ കവറിന് 66 രൂപയാകും. എരുമ പാൽ അര ലിറ്ററി


