പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും എന്ന് പി സി ജോർജ്. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണെന്നും പാലായിൽ ഷോൺ ജോർജ് ജയിക്കുമെന്നും പി സി ജോർജ് പറഞ്ഞു. കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നും രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവ് ആണെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറിൽ മികച്ച ഭൂരിപക്ഷത്തിൽ ജയിക്കും. ആർക്കെങ്കിലും തർക്കം ഉണ്ടെങ്കിൽ അവരുമായി ഒരു കോടി രൂപ പന്തയം വെക്കാൻ തയ്യാറാണ്. പാലായിൽ ഷോൺ ജോർജ് ജയിക്കും. കേരള നിയമസഭയിൽ അപ്പനും മകനും ഒന്നിച്ച് എത്തുന്ന ചരിത്രം ആകും ഇത്തവണ. കേരളത്തിൽ ബിജെപി മികച്ച മുന്നേറ്റം നടത്തുകയും ചെയ്യും. രാജീവ്‌ ചന്ദ്രശേഖർ മികച്ച നേതാവാണ്. ആർക്കും കേവല ഭൂരിപക്ഷം ഇല്ലാത്ത ഫലം ആകും ഉണ്ടാകുക.

യുഡിഎഫ് ഏറ്റവും കൂടുതൽ സീറ്റ് നേടും. എൽഡിഎഫ് തീരെ മോശം ആകില്ല. 11സീറ്റിൽ എൻഡിഎ ജയിക്കും. കേരളത്തിന്‌ പുറത്ത് സിപിഎമ്മും കോൺഗ്രസും ഒന്നാണ്. ഇത്തവണ കേരളത്തിലും അവർ ഒന്നിക്കട്ടെ. ബിജെപി പ്രതിപക്ഷത്ത് ഇരിക്കാം. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭരിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *