പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍ പുറത്തിറക്കിയ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. ചേര്‍ത്തല സ്വദേശി രതീഷ് പണിക്കറിനെതിരെയാണ് കേസെടുത്തത്.

കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂര്‍വമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് ചേര്‍ത്തല പൊലീസ് കേസ് എടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. വിഷുവിന് ശ്രീകൃഷ്ണന്‍ മന്തിക്ക് മുന്നില്‍ ഇരിക്കുന്ന പോസ്റ്റര്‍ പങ്കുവെക്കുകയും വിവാദമാവുകയും ചെയ്ത മെഹര്‍ മന്തി റസ്റ്ററന്റിന്റെ പോസ്റ്റര്‍ എന്ന രീതിയിലാണ് പോര്‍ക്ക് മന്തിയുടെ ചിത്രം പ്രതി പ്രചരിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *