കേരള കോൺഗ്രസ് എം മത്സരിക്കുന്ന 12 സീറ്റുകളിൽ സ്ഥാനാർഥി പട്ടിക പുറത്തിറക്കി.ജോസ് കെ മാണി പാലായിൽ മത്സരിക്കും. സിറ്റിങ്ങ് എം.എൽ എമാരായ റോഷി അഗസ്റ്റിൻ ഇടുക്കിയിലും സെബാസ്റ്റ്യൻ കുളത്തുങ്കൽ പൂഞ്ഞാറിലും ജോബ് മൈക്കിൾ ചങ്ങനാശേരിയിലും, ഡോ. എൻ.ജയരാജ് കാഞ്ഞിരപ്പളളിയിലും പ്രമോദ് നാരായൺ റാന്നിയിലും വീണ്ടും മത്സരിക്കും.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിച്ച് തോറ്റ ജോസ് കെ മാണി ഇത്തവണ പാലായിൽ തന്നെ മത്സരിക്കാനിറങ്ങുമോ എന്നതായിരുന്നു രാഷ്ട്രീയ ആകാംക്ഷ. ഭാര്യയെ മത്സരിപ്പിച്ച് മാറിനിൽക്കും എന്നുളള അഭ്യൂഹങ്ങളെയെല്ലാം ഇല്ലാതാക്കിക്കൊണ്ട് ജോസ്.കെ.മാണി പാലായിൽ വീണ്ടും പോരിനിറങ്ങുകയാണ്.

കേരളാ കോൺഗ്രസിന്റെ കളിത്തൊട്ടിലായ കടുത്തുരുത്തിയിൽ നിർമ്മലാ ജിമ്മിയാണ് സ്ഥാനാർഥി. പിറവത്ത് സാബു കെ. ജേക്കബും തൊടുപുഴയിൽ സിറിയക് ചാഴികാടനും ഇരിക്കൂറിൽ മാത്യു കുന്നപ്പിളളിയും പെരുമ്പാവൂരിൽ ബേസിൽ പോളും ചാലക്കുടിയിൽ ബിജു ചിറയത്തും മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *