റാന്നി : പത്തനംതിട്ട റാന്നിയിൽ യുവാവിനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.വേങ്ങത്തടത്തില്‍ ജോബിന്‍(36) ആണ് മരിച്ചത്.

റാന്നി മോതിരവയലിലാണ് സംഭവം നടന്നത്. പിതാവിനും സഹോദരനും ഒപ്പം ജോബിൻ രാത്രി മദ്യപിച്ചിരുന്നതായാണ് സൂചന. മദ്യലഹരിയിൽ തർക്കം ഉണ്ടാവുകയും തുടർന്ന് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് സംശയം.

സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലാണ്. ജോബിന്റെ പിതാവും സുഹൃത്തായ മറ്റൊരാളുമാണ് കസ്റ്റഡിയിലുള്ളത്. ജോബിന്റെ സഹോദരൻ ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *