ട്വന്റി-20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 76 റൺസിന്റെ തോൽവി. ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 7 വിക്കറ്റ് നഷടത്തിൽ 187 റൺസ് നേടിയപ്പോൾ ഇന്ത്യയ്ക്ക് 10 വിക്കറ്റ് നഷ്ടത്തിൽ 111 റൺസെ നേടാനായിയുള്ളു. 35 പന്തിൽ 63 റൺസ് നേടിയ ഡേവിഡ് മില്ലറുടെ പോരാട്ടമാണ് നിർണായകമായത്.

