പ്രണയിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എപ്പോഴെങ്കിലും ആരോടെങ്കിലും പ്രണയം തോന്നാത്തവരായിട്ടും ആരും കാണില്ല. പ്രണയത്തിന് പ്രായം, നിറം, ജാതി, മതം എന്നൊരു വ്യത്യാസമില്ല. ആർക്കും എപ്പോഴും ആരോട് വേണമെങ്കിലും പ്രണയം തോന്നാം.

ലോകമെമ്പാടുമുള്ള മനുഷ്യർ ഒരേപോലെ ആസ്വദിക്കുന്ന ഒരു ദിനമാണ് ഫെബ്രുവരി 14 വാലന്റൈൻസ് ഡേ. ഈ ദിവസം പ്രണയിക്കുന്നവരുടെ ദിവസമാണ്. ഈ ദിവസം പങ്കാളികൾ ഒരുമിച്ച്, സമയം ചെലവഴിക്കുകയും പരസപരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യും.

ഇന്ന് പ്രണയദിനം മാത്രമല്ല ആളുകൾ ആഘോഷിക്കുന്നത് അതിന് മുന്നേ വരുന്ന ദിവസങ്ങളും ആഘോഷിക്കാറുണ്ട്. ഇതിനെ വാലന്റൈൻസ് വീക്ക് എന്നാണ് അറിയപ്പെടുന്നത്. ഫെബ്രുവരി 7 മുതൽ ഫെബ്രുവരി 14 വരെയാണ് വാലന്റൈൻസ് വീക്ക്. ഓരോ ദിവസത്തിനും ഓരോ പ്രത്യേകതകൾ ഉണ്ട് ഫെബ്രുവരി 7 റോസ് ഡേയാണ്, ഫെബ്രുവരി 8 പ്രൊപ്പോസ് ഡേ, ഫെബ്രുവരി 9 ചോക്ലേറ്റ് ഡേ, ഫെബ്രുവരി 10 ടെഡി ഡേ, ഫെബ്രുവരി 11 പ്രോമിസ് ഡേ , ഫെബ്രുവരി 12 ഹഗ് ഡേ, ഫെബ്രുവരി 13 കിസ് ഡേ, ശേഷം ഫെബ്രുവരി 14 വാലെന്റൈൻസ് ഡേ.

പ്രണയിതാക്കൾ തങ്ങളുടെ പങ്കാളിയോടൊത്ത് പ്രണയം ആസ്വദിക്കാൻ ഈ ദിവസം മാറ്റിവെക്കുന്നുണ്ടെങ്കിലും. ഈ ദിവസത്തിന് പിന്നിൽ ഒരു ചരിത്രമുണ്ട്. ഒന്ന് രണ്ടു വർഷം മുൻപത്തെ ചരിത്രം എന്നതിനപ്പുറം നൂറ്റാണ്ടുകൾ പഴക്കമുണ്ട് ഈ ചരിത്രത്തിന്.

വാലന്റൈൻസ് ഡേയുടെ ചരിത്രം

വാലന്റൈൻസ് ഡേയുടെ ചരിത്രം ഉറങ്ങുന്നത് പുരാതന റോമിലാണ്. ചരിത്രത്തെ കുറിച്ച് പല കഥകൾ പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും ഏറ്റവും പ്രശസ്തമായത് സെന്റ് വാലന്റൈൻ എന്ന പുരോഹിതന്റെ കഥയാണ്.

സെന്റ് വാലന്റൈൻക്ലോഡിയസ് രണ്ടാമൻ മൂന്നാം നൂറ്റാണ്ടിൽ റോം ഭരിച്ചിരുന്ന കാലത്ത് ഒരു വിജിത്ര നിയമം രാജ്യത്ത് അവതരിപ്പിച്ചു. അന്നെത്തെ സൈന്യത്തിലുള്ള യുവാക്കളായ സൈനികർ വിവാഹം കഴിക്കാൻ പാടില്ല. വിവാഹിതരായ സൈനികരെക്കാളും, അവിവാഹിതരായ സൈനീകർക്ക് നല്ല പോരാളികൾ ആകാൻ സാധിക്കും എന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

എന്നാൽ ചക്രവർത്തിയുടെ ക്രൂരമായ നിയമത്തെ വാലെന്റൈൻ എന്ന പുരോഹിതൻ എതിർത്തിരുന്നു. അദ്ദേഹം രഹസ്യമായി സൈനികർക്ക് വിവാഹം നടത്തി കൊടുത്തു. എന്നാൽ വാലെന്റൈൻ പുരോഹിതൻ വിവാഹം നടത്തികൊടുക്കുന്ന വിവരം ചക്രവർത്തിയുടെ കാതുകളിൽ എത്തുകയും, ചക്രവർത്തി അദ്ദേഹത്തെ തടവിലാക്കുകയും പിന്നീട് വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.

വാലെന്റൈൻ പുതിരോഹിതൻ തടവിൽ കഴിയുന്ന സമയത്ത്, അവിടുത്തെ ജയിലറുടെ അന്ധയായ മകളുമായി സൗഹൃദത്തിലാകുകയും, അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ ആ കുട്ടിക്ക് കാഴ്ച ലഭിക്കുകയും ചെയ്തു എന്നൊരു വിശ്വാസവും ഉണ്ടായി. വധശിക്ഷക്ക് തൊട്ട് മുൻപ് വാലെന്റൈൻ പുരോഹിതൻ ആ പെൺകുട്ടിക്ക് ഒരു മനോഹരമായ കത്തും അയച്ചിട്ടുണ്ടായി. ആ കത്തിന്റെ അവസാനത്തിൽ അദ്ദേഹം എഴുതിയത് ഫ്രം യുവർ വാലന്റീൻ എന്നാണ്.

എഡി 270 ഫെബ്രുവരി 14 നാണ് ക്ലോഡിയസ് രണ്ടാമന്റെ നിർദേശ പ്രകാരം വാലെന്റൈൻ പിതാവിനെ വധിച്ചത്. അദ്ദേഹത്തോടുള്ള ആദരവിന്റെയും സ്മരണയുടെയും അടിസ്ഥാനത്തിലാണ് ഈ ദിവസം വാലെന്റൈസ്ഡേ ആഘോഷിക്കുന്നത്.

ലുപ്പർകാലിയ ഉത്സവവും വാലെന്റൈസ് ഡേയും

ആദ്യ കാലത്ത് വാലന്റൈൻസ് ഡേ മതപരമായ ആഘോഷമരുന്നു. എന്നാൽ പിന്നീട് ഇത് വസന്തകാല ഉത്സവങ്ങളുടെ ഭാഗമായി. പുരാതന റോമിൽ ഫെബ്രുവരിയുടെ പകുതിയിൽ ലുപ്പർകാലിയ (Lupercalia) എന്ന ഉത്സവം നടക്കാറുണ്ടായിരുന്നു. ഈ ഉത്സവം പൂക്കൾ കൈമാറുന്ന ഒന്നായിരുന്നില്ല. ഫലഭൂയിഷ്ഠതയ്ക്കും ശുദ്ധീകരണത്തിനും വേണ്ടിയാണ് നടത്തുന്നത്.ഫെബ്രുവരി 13 മുതൽ 15 വരെ വരെയായിരുന്നു ലുപ്പർകാലിയ ഉത്സവം ആഘോഷിച്ചിരുന്നത്. ഇതിൽ മൃഗങ്ങളെ ബലി നൽകിയിരുന്നു. ഒപ്പം ആ മൃഗങ്ങളുടെ തോൽ ഉപയോഗിച്ച് പുരുഷന്മാർ സ്ത്രീകളെ അടിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അടിക്കുന്നത്. സ്ത്രീകളെ ഗർഭധാരണത്തിനു സഹായിക്കും എന്നായിരുന്നു അന്നത്തെ വിശ്വാസം.

എന്നാൽ പിന്നീട് ക്രിസ്തുമതം വ്യാപിച്ചതോടെ പോപ്പ് ഗെലാസിയസ് രാജ്യത്ത് നിന്നും ലുപ്പർകാലിയ ആഘോഷം നിർത്തലാക്കി. ശേഷം ഫെബ്രുവരി 14 സെന്റ് വാലന്റൈസ് ദിനമായി പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *