കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്ക്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് മർദ്ദിച്ചെന്നരോപിച്ചാണ് പ്രതിഷേധം.

കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം ഇതിലൂടെ വലഞ്ഞു.

അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed