കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഈരാറ്റുപേട്ട സ്വദേശി ഷെരീഫ് (26) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കാഞ്ഞിരപ്പള്ളി കോവിൽ കടവിലാണ് സംഭവം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

കഴുത്തിൽ കയറിട്ട ശേഷം യുവാവ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കെട്ടിടത്തിന് സമീപം വാഹനമെടുക്കാൻ വന്നയാളാണ് തൂങ്ങിയ നിലയിൽ യുവാവിനെ കണ്ടത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടൻതന്നെ ഇയാളെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴുത്തിനേറ്റ പരിക്ക് ഗുരുതരമായതിനാൽ യുവാവിനെ തുടർ ചികിത്സകൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
updating…

