കോട്ടയം: ജൂലായ് 13 മുതല്‍ അഞ്ച് ദിവസം സ്ഥിരത പുലര്‍ത്തിയ സ്വര്‍ണ വില തുടര്‍ച്ചയായ മൂന്നാം ദിവസവും ഉയരുകയാണ്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുടെയും വർദ്ധനവ് കേരള വിപണിയില്‍ രേഖപ്പെടുത്തി.

ഒരു ഗ്രാം സ്വര്‍ണത്തിന് 5,570 രൂപയും പവന് 44,560 രൂപയും നല്‍കണം. ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ ആഴ്ചയിൽ മൂന്ന് ദിവസങ്ങളിൽ മാത്രമായി 560 രൂപയുടെ വർദ്ധനവാണ് ഒരു പവൻമേൽ രേഖപ്പെടുത്തിയത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *