കോട്ടയം: പാലാ മുത്തോലിയിൽ റിട്ടയേർഡ് എസ്ഐയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലായിൽ എസ്ഐയായി റിട്ടയർ ചെയ്ത പുലിയന്നൂർ തെക്കേൽ സുരേന്ദ്രൻ ടി ജി (61) യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

റിട്ടയർ ചെയ്തതിന് ശേഷം ഇയാൾ കടപ്പാട്ടൂരിലെ പെട്രോൾ പമ്പിൽ ജോലി ചെയ്ത് വരികയായിരുന്നു. വീട്ടുകാരുമായി പിണങ്ങി ഒരു വർഷത്തോളമായി ഈ ലോഡ്ജിലാണ് താമസിക്കുന്നത്. രണ്ടു ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് മരണവിവരമറിഞ്ഞത്.

കട്ടിലിൽ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് പാലാ പൊലീസ് കേസെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

