സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിതീവ്ര മഴ. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. നാളെ ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ശക്തമായ കാറ്റില്‍ വ്യാപകനാശമാണുണ്ടായിരിക്കുന്നത്. കണ്ണൂർ വലിയന്നൂരില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണ് കടകളും വൈദ്യുതി ലൈനുകളും നശിച്ചു. കാസ‍ര്‍കോട് കീഴൂരിലും ഒട്ടേറെ വൈദ്യുതി തൂണുകള്‍ നിലം പതിച്ചു. കോഴിക്കോട് മൊകവൂരില്‍ ദേശീയപാതയില്‍ കൂറ്റന്‍ പരസ്യബോർഡ് തകർന്ന് വീണു.

Leave a Reply

Your email address will not be published. Required fields are marked *