പാലാ: വിവിധ സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ പരുക്കേറ്റ മൂന്ന് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

തിടനാട് റോഡ് കുറുകെ കടക്കുന്നതിനിടെ ബുള്ളറ്റ് ഇടിച്ച് തിടനാട് സ്വദേശി സേതു ബിനു (46)വിന് പരുക്കേറ്റു. രാത്രി ഏഴോടെയായിരുന്നു അപകടം.

ഇന്ന് രാവിലെ ആറോടെ ചേർപ്പുങ്കലിൽ ബുള്ളറ്റ് ഇടിച്ച് കെഴുവംകുളം സ്വദേശി ശശികുമാർ (69)നും പരുക്കേറ്റു.

ഇന്നലെ വൈകിട്ട് അതിരമ്പുഴയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഏറ്റുമാനൂർ സ്വദേശി ജിബിൻ സെബാസ്റ്റ്യന് (37) പരുക്കേറ്റു. മൂവരെയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *