പത്തനംതിട്ട : കനത്ത മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് മരം വീണു. അടൂർ തട്ട മങ്കുഴി പ്രീതാ ഭവനിൽ ശശികുമാറിന്റെ വീടിനു മുകളിലേക്കാണ് മരം വീണത്.. ഇന്ന് ഉച്ചയോടെ വീശിയ കനത്ത കാറ്റിൽ വീടിനു സമീപത്തു നിന്ന മരം പിഴുത് വീഴുകയായിരുന്നു. ആളപായം ഒന്നുമില്ല. വീടിന് നാശനഷ്ടം സംഭവിച്ചു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി.