കോട്ടയം: നികുതി വെട്ടിപ്പ് നടത്തിയ അച്ചായൻസ് ഗോൾഡിന് ഒരുകോടിയിലേറെ പിഴയിട്ട് ജി.എസ്.ടി വകുപ്പ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് സ്വർണം വിൽക്കുന്നതിന്റെ മറവിൽ അച്ചായൻ ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ജി.എസ്.ടി വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

പഴയ സ്വർണം വാങ്ങി വിൽക്കുന്നതിൽ ക്രമക്കേടുണ്ടെന്നാണ് ജി.എസ്.ടി വിഭാഗത്തിന്റെ കണ്ടെത്തൽ. ഒരു കോടിയിലേറെ രൂപയാണ് അച്ചായൻസ് ഗോൾഡിന്റെ നികുതിവെട്ടിപ്പ്. കണക്കിൽപ്പെടാത്ത പണവും സ്വർണവും ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *