മലപ്പുറം. വിവാദപരാമർശത്തിൽ മുൻ എംഎൽഎ പി.നന്ദകുമാർ ഉറച്ച് നിൽക്കുന്നു. . തിരുത്തലില്ല, ഖേദപ്രകടനമില്ല. മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാക്കാൻ ശ്രമം നടക്കുന്നുവെന്നാണ് താൻ ഉദ്ദേശിച്ചതന്ന് നന്ദകുമാർ വിശദീകരിക്കുന്നു. അത്തരം ശ്രമങ്ങൾ ബിജെപിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കാൻ പോകുന്ന കുംഭമേള അതിന്റെ ഭാഗം. തെരഞ്ഞെടുപ്പിന്റെ സമയത്ത് മുസ്‌ലീം ലീഗും അതിന് ശ്രമിച്ചു. മതനിരപേക്ഷതയുടെ നാടായ മലപ്പുറത്തെ വർഗീയ വാദികളുടെ കൂടാകാതരുതെന്നാണ് ഉദ്ദേശിച്ച് . താൻ പറഞ്ഞതിനെ മാധ്യമങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വ്യഖാനിക്കാം എന്ന് പറഞ്ഞ് ഉറച്ച് നിൽക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് സിപിഎം മുൻ എംഎൽഎ. കഴിഞ്ഞദിവസമാണ് പി നന്ദകുമാറിന്റെ വിവാദപരാമർശമുണ്ടായത്. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറം എന്നായിരുന്നു നന്ദകുമാർ ഇന്നലെ പ്രസംഗത്തിനിടെ പറഞ്ഞത്.വിശാലജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനടക്കമുള്ള വേദിയിലായിരുന്നു പരാമർശം. സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം വി ശിവൻകുട്ടി, ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എം. വിജിൻ എന്നിവർ നന്ദകുമാറിനെ തള്ളിപ്പറഞ്ഞിരുന്നു. നന്ദകുമാർ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം സംസ്ഥാനസെക്രട്ടറി നന്ദകുമാറിനെ തള്ളിപ്പറഞ്ഞിട്ടില്ല. പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത് മറ്റൊന്നാണെന്ന് ന്യായീകരണമാണ് എം വി ഗോവിന്ദൻ നടത്തിയത്.

