കൊച്ചി: ആരാധകരെ നിരാശരാക്കി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും പടിയിറങ്ങി സൂപ്പർതാരം സഹൽ അബ്ദുൽ സമദ്.

സഹൽ പോകുന്ന വിവരം കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ആണ് പുറത്തുവിട്ടത്. 2018 മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരം ക്ലബ്ബിനു വേണ്ടി 92 മത്സരങ്ങളും 10 ഗോളുകളും നേടിയിട്ടുണ്ട്
കൊൽക്കത്തൻ ക്ലബ്ബായ മോഹൻ ബഗാൻ ജയന്റ്സിലേക്കാണ് സഹൽ പോകുന്നത്. രണ്ടരക്കോടി രൂപയാണ് മോഹൻ ബഗാൻ സഹലിന് പ്രതിഫലമായി നൽകുന്നത് എന്നാണ് കിട്ടുന്ന വിവരം ‘ഒരായിരം നന്ദി’ എന്ന തലക്കെട്ടോടെ സഹലിന് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ ബ്ലാസ്‌റ്റേഴ്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.