കോട്ടയം: കോട്ടയത്ത് പെൺ സുഹൃത്തിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവ് പിടിയിൽ. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഓട്ടോ ഡ്രൈവർ അൻഷാദിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO
ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ കൂത്രപ്പള്ളി സ്വദേശിനിയും നിലവിൽ കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകകയ്ക്ക് താമസിക്കുന്ന ആളുമായ നീതു ആർ. നായരാണ് (35) മരിച്ചത്. ഇന്ന് രാവിലെ 8.45 ന് കറുകച്ചാൽ വെട്ടിക്കലുങ്കിൽ ഇവരുടെ വീടിനു സമീപത്തെ ഇടവഴിയിൽ വച്ചായിരുന്നു അപകടം.

ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ നീതു രാവിലെ ജോലിയ്ക്ക് പോകാനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം ഈ റോഡിലൂടെ എത്തിയ ഇന്നോവ ഇവരെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയി. ഇന്നോ ഇടിച്ച് ഇവർ റോഡരികിലേയ്ക്കാണ് വീണത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു.

അപകട മരണമെന്ന രീതിയിൽ കറുകച്ചാൽ പൊലീസ് കേസ് അന്വേഷിച്ചെങ്കിലും പിന്നീട് ആസൂത്രിതമായ കൊലപാതകമെന്ന് സംശയം തോന്നുകയായിരുന്നു. നീതു വിവാഹം ചെയ്്തത് കാഞ്ഞിരപ്പള്ളി സ്വദേശിയെയാണ്. ഇരുവരും തമ്മിൽ അടുത്തിടെ അകന്ന് കഴിയുകയാണെന്ന് പൊലീസ് പറയുന്നു.
