കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കുന്നതിന് യുവതി അപേക്ഷനൽകിയതോടെ കുരുക്കിൽപ്പെട്ട് ഉദ്യോഗസ്ഥർ. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കുന്നതിനായാണ് യുവതി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രർ ഓഫീസുകളിൽ അപേക്ഷ നൽകിയത്.
പത്തനാപുരം സബ് രജിസ്ട്രർ ഓഫീസിലാണ് സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് യുവതി ആദ്യം അപക്ഷ നൽകിയത്.എന്നാൽ കഴിഞ്ഞ ദിവസം പുനലൂർ സബ് രജിസ്ട്രർ ഓഫീസിൽ പുനലൂർ ഉറുകന്ന് സ്വദേശിയായ യുവാവിനെ വിവഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഇതേ യുവതി അപേക്ഷ നൽകി.
ഇതോടെ ആശയക്കുഴപ്പത്തിലായ ഉദ്യോഗസ്ഥർ യുവതിയെയും യുവാക്കളെയും വിളിച്ചവരുത്തി അന്വേഷിക്കാനുള്ള ശ്രമത്തിലാണ്.