ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമാ സംവിധായകരടക്കം മൂന്ന് പേരെ പിടികൂടി എക്സൈസ്. സംവിധായകൻ ഖാലിദ് റഹ്‌മാൻ, അഷ്‌റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദ് എന്നയാളുമാണ് അറസ്റ്റിലായത്. കൊച്ചിയിലെ ഫ്ലാറ്റിൽ പുലർച്ചെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 1.6 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെത്തിയത്. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു പരിശോധന.

പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തല്ലുമാല, അടുത്തിടെ പുറത്തിറങ്ങിയ ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധയകനാണ് ഖാലിദ് റഹ്‌മാൻ. തമാശ, ഭീമന്റെ വഴി എന്നീ ചിത്രങ്ങളുടെ സംവിധയകനാണ് അഷ്‌റഫ് ഹംസ. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും സംവിധായകർക്ക് കഞ്ചാവെത്തിച്ച് നൽകിയവരെക്കുറിച്ചുള്ള സൂചന ലഭിച്ചതായാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *