തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെന്ഷന് വിതരണം ജൂലൈ 14 മുതല്‍ ആരംഭിക്കും. സാമൂഹിക സുരക്ഷ പെൻഷൻ നൽകാനായി 768 കോടിയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാനായി 106 കോടിയും ഉൾപ്പെടെ 874 കോടി രൂപ ഇതിനായി അനുവദിച്ചു.

ഏപ്രിൽ മാസത്തെ ക്ഷേമ പെൻഷനാകും വിതരണം ചെയ്യുക. സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്ഷന് നല്‍കുന്നതെന്ന് ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.