കല്പറ്റ(വയനാട്): സ്കൂൾ വിദ്യാർഥിനികളോട് മോശമായി പെരുമാറിയെന്ന പരാതിയിൽ മേപ്പാടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അദ്ധ്യാപകൻ അറസ്റ്റിൽ. പുത്തൂര്‍വയല്‍ താഴംപറമ്പില്‍ ജോണി(50) ആണ് അറസ്റ്റില്‍ ആയത്.

കഴിഞ്ഞദിവസം വൈകിട്ടാണ് അഞ്ചുവിദ്യാർഥിനികൾ മേപ്പാടി പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി അധ്യാപകനെതിരേ പരാതി നൽകിയത്. സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗം കായികാധ്യാപകനായ ജോണി മോശമായരീതിയിൽ പെരുമാറിയെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു വിദ്യാർഥിനികളുടെ പരാതി.

വിശദമൊഴി എടുത്ത ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ പരാതികൾ ഉണ്ടോ എന്നറിയാൻ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. സ്കൂൾ അധികൃതരിൽ നിന്നും വിവരം തേടും. മുമ്പ് കസബ പൊലീസ് സ്റ്റേഷൻ പരിധിയിലും ജോണി പോക്സോ കേസിൽ പ്രതി ആയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.