കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് കീഴിൽ ശമ്ബളത്തോടുകൂടി ഇന്റേൺഷിപ്പിന് അവസരം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ അഞ്ച് ജില്ലകളിലാണ് ഒഴിവുകളുള്ളത്.
യോഗ്യത, ശമ്ബളം, അപേക്ഷിക്കേണ്ടി വിധം തുടങ്ങിയ കാര്യങ്ങൾ അറിയാം.

അപേക്ഷിക്കുന്നവരുടെ പ്രായം 30 വയസിൽ
കവിയാൻ പാടില്ല. ബി ടെക്/ ബിഇ/ സിവിൽ
എഎംഐഇഇ എന്നിവയാണ് യോഗ്യത. ഈ
മാസം 24നാണ് അഭിമുഖം നടക്കുന്നത്.
തിരുവനന്തപുരം കെഐഐഡി മാനേജിംഗ് ഡയറക്ടർ ഓഫീസിൽ വച്ചാണ് അഭിമുഖം നടക്കുക. രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരിക്കും അഭിമുഖം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 15,000 രൂപയാണ് ലഭിക്കുക. എം ടെക് യോഗ്യതയുള്ളവർക്ക് 18,000 രൂപ ലഭിക്കും.
അഭിമുഖം നടക്കുന്ന മേൽവിലാസം:
കെഐഐഡിസി ആർസി 84(otd36/t), എൻഎച്ച് 66, ബൈപ്പാസ് സർവീസ് റോഡ്, ഈഞ്ചയ്ക്കൽ ജംഗ്ഷൻ, ചാക്ക പിഒ, തിരുവനന്തപുരം – 695024
ഫോൺ: 9400640461, 9744698467
