കോഴിക്കോട്: നാദാപുരത്ത് ഡോക്ടര്‍ക്ക് നേരെ കയ്യേറ്റം. നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോ. ഭരത് കൃഷ്ണയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. പ്രതി ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. പ്രിസ്ക്രിപ്ഷനില്ലാതെ മരുന്ന് നൽകാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യേറ്റത്തിലേക്ക് നീങ്ങുകയുമായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed