പാലക്കാട്: കെഎസ്ആർടിസി ബസിലും എലി ശല്യം. പാലക്കാട് നിന്നും തൃശ്ശൂരിലേക്ക് സർവ്വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിലാണ് എലിയെ കണ്ടെത്തിയത്. യാത്രക്കാർക്കിടയിലൂടെ ഓടിയ എലിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

തൃശ്ശൂർ ഡിപ്പോയിൽ ബസ് കാണിച്ചെങ്കിലും ബോഡിയുടെ ഉൾഭാഗം പൊളിച്ചു നോക്കേണ്ടതിനാൽ പാലക്കാട് എത്തിക്കാൻ നിർദേശം നല്‍കുകയായിരുന്നു. തുടർന്ന് പാലക്കാടെത്തി വാഹനം പരിശോധനക്കായി നൽകി. യാത്രക്കാരെ മറ്റൊരു ബസിലാക്കിയാണ് സർവ്വീസ് തുടർന്നത്.

പാലക്കാട് കെ എസ് ആർ ടി സി സ്റ്റാൻഡിലും എലിശല്യം രൂക്ഷമാണ്. നിരവധി ജീവനക്കാർക്കാണ് എലിയുടെ കടിയേൽക്കുന്നത്. ഗാരേജിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യാത്തതാണ് പ്രതിസന്ധിയ്ക്ക് കാരണം. പുതിയ ബസുകളുടെ വയറിംഗുകളും എയർ ഹോസുകളും എലികൾ കടിച്ചു മുറിച്ചതായും പരാതിയുണ്ട്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed