എം എസ് ധോണി ക്യാപ്റ്റനായി തിരിച്ചെത്തിയ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് നാണം കെട്ട തോൽവി. തുടർച്ചയായ അഞ്ചാം തോൽവിയാണ് ഇത്.

20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ നേടിയ 103 റൺസ് കൊൽക്കത്ത 59 പന്തുകൾ ബാക്കി നിൽക്കെ ഒമ്പത് വിക്കറ്റിന് മറികടന്നു. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ 44 റൺസ് നേടി. ഡീ കോക്ക് 23 റൺസും അജിങ്ക്യാ രഹാനെ 20 റൺസും നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്തയുടെ സ്പിൻ ആക്രമണത്തിൽ തകർന്നടിയുകയായിരുന്നു. മഹേന്ദ്ര സിങ് ധോണി തിരിച്ചെത്തിയ മത്സരത്തിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 103 റൺസാണ് നേടിയത്. വിജയ് ശങ്കർ 29 റൺസും ശിവം ദുബെ 31 റൺസെടുത്തും ഭേദപ്പെട്ട പ്രകടനം നടത്തി. ബാക്കി ബാറ്റർമാരെല്ലാം പരാജയപ്പെട്ടു. സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റും ഹാർഷിത് റാണയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് വീതവും നേടി.

Leave a Reply

Your email address will not be published. Required fields are marked *

You missed