സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ആശ്വാസദിനമാണ്. റെക്കോർഡിലേക്ക് ഉയർന്ന വിലയിൽ ഈ കഴിഞ്ഞ ഓരോ ദിവസവും പ്രതീക്ഷ നൽകുന്ന മാറ്റമാണ് കാണുന്നത്.
മാർച്ച് 20ന് 66,480 രൂപയെന്ന സർവ്വകാല റെക്കോർഡിലെത്തിയ വിലയിൽ ഇന്നത്തേതുൾപ്പെടെ 1000 രൂപയുടെ കുറവാണ് അഞ്ച് ദിവസത്തിനുള്ളിൽ ഉണ്ടായത്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 65,480 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുക. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 8185 രൂപയായി കുറഞ്ഞു.
